കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ ശില്‍പ്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്ത് ബി.എം.സി അംഗങ്ങളെ ഉള്‍പ്പെടുത്തി ബ്ലോക്ക് തല ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭന, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി.കെ സബിത, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി രാജേന്ദ്രന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ബി.എം.സി കണ്‍വീനര്‍ പി.കെ മുകുന്ദന്‍, ബി.എം.സി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം അഖില എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി രജിത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി കണ്‍വീനര്‍ പ്രൊഫസര്‍ എം.ഗോപാലന്‍ നന്ദിയും പറഞ്ഞു.

Scroll to Top