നാട്ടു ദര്‍സ് , പഠിതാക്കള്‍ക്ക് പ്രീ സിറ്റിംഗ് സംഘടിപ്പിച്ചു.

അംഗഡിമുഗര്‍-
സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റുകളില്‍ നടത്തപ്പെടുന്ന അസ്സുഫ നാട്ടു ദര്‍സില്‍ പര്‍ളാടം യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീ സിറ്റിങ് സംഘടിപ്പിച്ചു.
മുപ്പത് പേരാണ് യൂണിറ്റില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മാസം 19 നാണ് ക്ലാസ് ആരംഭിക്കുന്നത്.
ഇസ്ലാമിക സൗരഭ്യമാര്‍ന്ന വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന നാട്ടു ദര്‍സ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച പ്രമുഖ ഗ്രന്ഥമാണ് പഠന വിധേയമാക്കുന്നത്.
സിറ്റിംഗിന് ബഷീര്‍ മദനി, പാടി അബ്ദുല്ല ഹാജി,സയീദ് പര്‍ളാടം, ബഷീര്‍ സഅദി, തന്‍വീര്‍ അമാനി, നിസാര്‍ അമാനി നേതൃത്വം നല്‍കി

Scroll to Top