ബീഡി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക ബി.എം.എസ്.

കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയിലെയും ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു മേഖലയാണ് ബീഡി തൊഴിലാളി മേഖല പക്ഷേ ഒരുകാലത്ത് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്ന ബീഡി തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ പലതരം മാരകമായ അസുഖങ്ങള്‍ പിടിപെട്ട് അവശതയിലാണ് തൊഴിലാളികള്‍ക്ക് പി എഫ് പെന്‍ഷന്‍ എന്ന് പറയുന്നത് ഏറ്റവും
നാമമാത്രമായിരുന്നു ഡി എ പോലുള്ള ആനുകൂല്യങ്ങള്‍ നേരവണ്ണം ലഭിക്കുന്നില്ല ആയതിനാല്‍ ഈ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണം എന്നുള്ളതാണ് കാസര്‍കോട് ജില്ലാ ബീഡി മസ്ദൂര്‍ സംഘത്തിന്റെ ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗംഗാധരന്‍ കൊവ്വല്‍പള്ളി അധ്യക്ഷ വഹിച്ച സമ്മേളനത്തില്‍ ഭാരതീയ മസൂര്‍ മസ്ദൂര്‍ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന സമിതി അംഗം ടി കൃഷ്ണന്‍ ,ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു, ബിഎംഎസ് ജില്ലാ ഉപാധ്യക്ഷ ഗീതാ ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ദിനേശ് ബംബ്രാണ , ഭാസ്‌കരന്‍ പൊയിനാച്ചി ഗുരുദാസ് മധൂര്‍, മിനി ശ്രീനിവാസന്‍ , മുള്ളേരിയ മേഖല സെക്രട്ടറി ആനന്ദന്‍ മുള്ളേരിയ, , കാസര്‍കോട് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള എന്നിവര്‍ സംസാരിച്ച സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് കുതിരപ്പാടി സമരോപ് പ്രഭാഷണം നടത്തി. ടി കൃഷ്ണന്‍ സ്വാഗതവും മിനി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു സമ്മേളനം അവസാ നിപ്പിച്ചു.

Scroll to Top