ബ്രദേഴ്സ് ബേക്കലും ഗോള്‍ഡ് ഹില്‍ ഹദ്ദാദും സംയുക്തമായി സംഘടിപ്പിക്കുന്ന SFA അംഗീകൃത അഖിലേന്ത്യാ ബേക്കല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍
2025 ജനുവരി 2 ന് വ്യാഴാഴ്ച്ച രാത്രി 9 മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ചൂരി എഫ് സി ക്ക് വേണ്ടി ഇറങ്ങുന്ന കെ ഡി എസ് കിഴിശ്ശേരി പ്രഗത്ഭരായ സബാന്‍ കോട്ടക്കലിനെ നേരിടും. മത്സരത്തില്‍ ചൂരിക്ക് വേണ്ടി സെവന്‍സ് കളിക്കളത്തിലെ ഫ്രീ കിക്ക് വിദഗ്ദ്ധന്‍ ആഷിക് ഉസ്മാന്‍ കളിക്കാനിറങ്ങും.
ജനുവരി 3 ന് വെള്ളിയാഴ്ച്ച നടക്കുന്ന
രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാടിന്റെ കളിക്കാരുമായെത്തുന്ന ഫാസ്‌ക് കുണിയ ഇന്ത്യന്‍ ഫുട്ബാളിന്റെ ഇതിഹാസ താരം ഐ എം വിജയന്റെ ജിംഖാന തൃശൂരുമായി ഏറ്റുമുട്ടും. ജനുവരി 4 ന് ശനിയാഴ്ച്ച അഖിലേന്ത്യാ ബേക്കല്‍ സെവെന്‍സിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ബേക്കലില്‍ പ്രത്യേകം സജ്ജമാക്കിയ മിക്‌സ് ഫ്‌ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.