പി എം ശ്രീ വിഷയം സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ച് കെ.എസ് യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് . അഡ്വ ജവാദ് പുത്തൂര്‍

പി.എം. ശ്രീ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ ജവാദ് പൂത്തൂര്‍

കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറല്‍ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് മുന്നില്‍ അടിയറവെച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടില്‍ നിന്ന് ഒരു അടിപോലും പിന്നോട്ടില്ലെന്നും കെഎസ്യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ജവാദ് പുത്തൂര്‍ വ്യക്തമാക്കി..

Scroll to Top