അവയവ കടത്ത് കേസ് കാസര്‍കോടും ഇ ഡി പരിശോധന

അവയവ കച്ചവടം സംസ്ഥാനത്ത് കാസര്‍ഗോഡ് ഉള്‍പ്പെടെ
അഞ്ചിടങ്ങളില്‍ ഇഡി പരിശോധന.
കേസിലെ ഇടനിലക്കാരനായ മേല്‍പ്പറമ്പ് സ്വദേശി നജീബിന്റെ
വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന.

സംസ്ഥാനത്തെ അവയവ കച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റിന്റെ
വ്യാപക പരിശോധന.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലുള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന.
അവയവ കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുടെ പങ്കും കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കൊല്ലം പുളിയത്തുമുക്ക് സ്വദേശിനിയായ ശ്രീജയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സൂചനയുണ്ട്. അവയവ
സ്വീകരിക്കുമെന്ന് സൂചനയുണ്ട്. അവയവ കച്ചവട കേസിലെ ഇടനിലക്കാരനായ മേല്‍പ്പറമ്പ് സ്വദേശി നജീബിന് വന്‍ തുക കമ്മീഷനായി കിട്ടിയെന്നാണ് വിവരം. ഇയാളെ കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലാണ് സംഘം അവയവക്കടത്ത് നടത്തിയത്.
നേരത്തെ എന്‍ഐഎ
നജീബിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു .

Scroll to Top