Home Editors Choice സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

by KCN CHANNEL
0 comment

, വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് വേദിയിലെത്തും
മൃ?ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്വര്‍ണകപ്പ് ഏറ്റുവാങ്ങും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തും. മൃ?ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് സ്വര്‍ണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങും. തുടര്‍ന്ന് തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും. പിന്നാലെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാര്‍ത്ഥികളുടെ ര?ജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. അതേ സമയം പുത്തരകണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.

You may also like

Leave a Comment