കാസര്‍ഗോഡ്: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഇന്നലെ നടന്ന യോഗത്തില്‍ കാസര്‍ഗോഡ് നഗരസഭ സൗന്ദര്യവല്‍ക്കരണ പദ്ധതി പ്രകാരം എംജി റോഡില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച കാസര്‍കോട് ടൗണിന് പ്രകാശ ധന്യമാക്കിയ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയെയും ഭരണസമിതിയെയും അഭിനന്ദിച്ചു. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികള്‍ ഇനിയും കൊണ്ട് വരാന്‍ കഴിയട്ടെ എന്നും ആശംസിച്ചു ഉപദേഷ്ടാവും നഗരസഭാ ചെയര്‍മാനുമായ അബ്ബാസ് ബീഗത്തിനും മറ്റു അംഗങ്ങള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. ക്ലബ്ബ് മുന്‍ പ്രസി റഫീഖ് എസ് യോഗം ഉത്ഘാടനം നിര്‍വ്വഹിച്ചുപുതിയ വര്‍ഷത്തില്‍ ജനോപകാരപ്രദമയാമായ പരിപാടികള്‍ നടത്താനും ക്ലബ്ബിന്റെ നാലാം വാര്‍ഷികാഘോഷം അടുത്ത മാസം നടത്താനും യോഗം തിരുമാനിച്ചു നൗഷാദ് ഭായിക്കര അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. അന്‍വര്‍ കെ ജി. സലിം കളര്‍ പിക്‌സ്. നാസര്‍ എസ് എം ലീന്‍. തുടങ്ങിയവരും പി ആര്‍ ഓ സിറാജുദ്ദീന്‍ മുജാഹിദ്നന്ദിപറഞ്ഞു
അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് നഗരസഭയെ അഭിനന്ദിച്ചു
31