കാസര്‍ഗോഡ് ADM ആയി ചുമതല ഏറ്റെടുത്ത പി.ഉദയകുമാറിനെ എന്‍.ജി.ഒ അസോസിയേഷന്‍ അനുമോദിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ മജിസ്ട്രട്ടായി ചുമതല ഏറ്റെടുത്ത NGO അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന പി.ഉദയകുമാറിനെ NGO അസോസിയേഷന്‍ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഷാള്‍ അണിയിച്ചു.
ജില്ലാ പ്രസിഡന്റ് എ.ടി.ശശി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വല്‍സലാ കൃഷ്ണന്‍, ലേകേഷ് MB ആചാര്‍, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ജില്ലാ ട്രഷറര്‍ വി.എം.രാജേഷ്,
ശ്രീകുമാര്‍ വള്ളിയോടന്‍, ജില്ലാ ജോ.സെക്രട്ടറി പ്രവീണ്‍ വരയില്ലം, സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി ജയരാജ് പെരിയ, മഞ്ചേശ്വരം ബ്രാഞ്ച് പ്രസിഡന്റ് റിജിത്ത് ഹൊസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഷെഫീഖ് പ്രതീഷ്ബാബു,
വിനോദ് പെരിങ്ങേത്ത്, ഇഗ്നേഷ്യസ് പീറ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top