?ഉപ്പള: കേരള സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (KATF) മഞ്ചേശ്വരം സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണില്‍ ലഹരിവിരുദ്ധ സായാഹ്ന ജാലിക സംഘടിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
?മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഒരുപോലെ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
?കെ.എ.ടി.എഫ് സബ്ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇക്ബാല്‍ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീ. രാജഗോപാല്‍ മാസ്റ്റര്‍ സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
?കെ.എ.ടി.എഫ് സ്റ്റേറ്റ് നിര്‍വാഹക സമിതി അംഗം യഹിയാഖാന്‍ മാസ്റ്റര്‍,ജി.എല്‍.പി.എസ് മുളിഞ്ച എച്ച്.എം ചിത്രവതി ടീച്ചര്‍ കെ.കെ.പി അബ്ദുള്ള,റിയാസ് വാഫി ,ബഷീര്‍ മാസ്റ്റര്‍ കളിയൂര്‍, ആസിഫ് മാസ്റ്റര്‍ കയര്‍കട്ടെ, സിറാജ് മാസ്റ്റര്‍ കോടിവയല്‍, സാബിദ ടീച്ചര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.
?കെ.എ.ടി.എഫ് മഞ്ചേശ്വരം സബ്ജില്ലാ സെക്രട്ടറി ഷാഹിദ് ഉപ്പള സ്വാഗതവും ,ട്രഷറര്‍ സിദ്ധീഖ് പെറോടി നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ ‘സായാഹ്ന ജാലിക’യുമായി കെ.എ.ടി.എഫ് മഞ്ചേശ്വരം സബ്ജില്ല




