ജെഡിയാര്‍ വഫാത്ത് ദിനം എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹറം 2-നോടനുബന്ധിച്ച് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ വഫാത്ത് ദിനാചരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന സംഗമവും ഖബര്‍ സിയാറത്തും സംഘടിപ്പിച്ചു.

ചെങ്കളയില്‍ നടന്ന പരിപാടിയില്‍ ജില്ലാ, മേഖല നേതാക്കളും മഹല്ല് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. സമസ്ത കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സുഹൈല്‍ ഫൈസി കമ്പാര്‍ ജെഡിയാറിനെ അനുസ്മരിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും യുവജനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹനീഫ് അസ്‌നവി പുളിക്കൂര്‍,ജമാല്‍ ദാരിമി ആലമ്പാടി,റൗഫ് അറന്തോട്, എം.എം. മുഹമ്മദ് കുഞ്ഞി ഹാജി, ഖാദര്‍ ഹാജി എരിയാല്‍, ബി.എം.എ. ഖാദര്‍ ചെങ്കള, മൊയ്തീന്‍ കൊവ്വല്‍, ബാവ ചെങ്കള, മൊയ്തീന്‍ കൈരളി .ഇബ്രാഹിം ചെങ്കള, ഖാദര്‍ ഹാജി കരോടി, മാലിക് ചെങ്കള, അബ്ദുറഹ്‌മാന്‍ ചെങ്കള, ഉനൈസ് അസ്‌നവി കളത്തൂര്‍, , അബൂ ലബീബ് ഹിമമി കാനക്കോട്, അന്‍വര്‍ പേരൂര്‍, ഹമീദ് ചേരങ്കൈ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Scroll to Top