മുനിസിപ്പല്‍ ബഡ്‌സ് സ്‌കൂളിലേക്ക് എം എസ് എസ് സ്‌കൂള്‍ കിറ്റുകളും കുടകളും നല്‍കി


കാസര്‍ഗോഡ്: എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍ഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ബഡ്‌സ് സ്‌കൂളിലെ സ്‌കൂളിലെ നിര്‍ധരനരായ കുട്ടികള്‍ക്ക് കിറ്റുകളും സൗജന്യമായി നല്‍കി. കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന് എം എസ് എസ് കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് കൈമാറി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ് മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ നല്ല വ്യക്തി നല്ല സമൂഹം എന്ന മുദ്രാവാക്യം എം എസ് എസ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്ലാഗനീയമാണെന്ന് അധ്യക്ഷ പ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു. എം എസ് എസ് ജില്ലാ സെക്രട്ടറി കെബീര്‍ ചെര്‍ക്കളം മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, യൂണിറ്റ് ട്രഷറര്‍ അബു മുബാറക് എജുക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യശ്രീ, എം എസ് എസ് ജില്ല ജോയിന്റ് സെക്രട്ടറി ഹനീഫ് പി എം, കാസര്‍ഗോഡ് യൂണിറ്റ് വൈസ് പ്രസിഡണ്ട് നാസര്‍ എസ് എം ലീന്‍, ജോയിന്റ് സെക്രട്ടറി മുസമ്മില്‍ ടി എച്ച്. യൂസഫ് തളങ്കര, ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശില്പ തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു

Scroll to Top