ചെമ്പിരിക്ക: മുസ്ലിം ലീഗ് ചെമ്പിരിക്ക 20-ാം വാര്‍ഡ് കമ്മിറ്റിയും GCC ചെമ്പിരിക്ക KMCC കമ്മിറ്റിയും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്‌മ ഭവന പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ചെമ്പിരിക്ക ഖത്തീബ് കരീം ഫൈസി നിര്‍വഹിച്ചു.
ചടങ്ങില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട്, ചെമ്പിരിക്ക ശാഖ പ്രസിഡന്റ് ഷാഫി ചാപ്പ, ശാഖ സെക്രട്ടറി കുന്നില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി, വനിതാ ലീഗ് പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായി.
അര്‍ഹരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈത്തുറഹ്‌മ പദ്ധതി സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ ഇടപെടലായി മാറുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചെമ്പരിക്കയില്‍ ബൈത്തുറഹ്‌മയുടെ കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു




