ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ പ്രതീക്ഷയുമായി കുട നിര്‍മാണ പരിശീലനം


മഞ്ചേശ്വരം: ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് നൈപുണ്യ വികസനവും സ്വയംതൊഴില്‍ സാധ്യതകളും ഒരുക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ കുട നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു. ബി.ആര്‍.സി ഹാളില്‍ നടന്ന പരിശീലന പരിപാടി മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡണ്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം എ.ഇ.ഒ നാരായണ ഡി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എ.ഇ.ഒ ജോര്‍ജ് ക്രാസ്റ്റ, എച്ച്.എം ഫോറം കണ്‍വീനര്‍ സത്യപ്രകാശ്, ഡയറ്റ് ഫാക്കല്‍റ്റി ഡോ :സിദ്ധീഖ് അസ്ലം, വാര്‍ഡ് മെമ്പര്‍ നാസിയ അസീസ്, ജി.എല്‍.പി.എസ് മുളിഞ്ച ഹെഡ്മിസ്ട്രസ് ചിത്രാവതി പി എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹായകരമാകുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ബി.ആര്‍.സി അധ്യാപകരായ ബിന്ദുവും എ.പി സരോജനി പി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മഞ്ചേശ്വരം ബി.പി.സി രാജഗോപാലന്‍ പി സ്വാഗതവും ട്രെയിനര്‍ നന്ദിയും രേഖപ്പെടുത്തി.
പരിശീലനത്തിലൂടെ രക്ഷിതാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും കുടുംബവരുമാനം വര്‍ധിപ്പിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ബി.ആര്‍.സി അധികൃതര്‍.
ചിത്രവിവരണം:
മഞ്ചേശ്വരം ബി.ആര്‍.സി സംഘടിപ്പിച്ച കുട നിര്‍മാണ പരിശീലനം മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡണ്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top