കാസര്‍കോട് എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍ഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി യു പി എസ് നുള്ളിപ്പാടി സ്‌കൂളിലേക്ക് കുടകളും പുസ്തകങ്ങളും സൗജന്യമായി നല്‍കി. യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് സ്‌കൂള്‍ ഹെഡ്മിസ് ശ്രീലതയ്ക്ക് നല്‍കിക്കൊണ്ട് കൈമാറി. മുജീബ് മാസ്റ്റര്‍ മലപ്പുറം സ്വാഗതം പറഞ്ഞു. കഴിഞ്ഞ കാലയളവിലും പോലെത്തന്നെ ഇപ്രാവശ്യവും ഓര്‍ത്തുകൊണ്ട് സ്‌കൂളിലേക്ക് കിറ്റുകള്‍ കൊണ്ടുവന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കളും മറ്റും പഠിക്കുന്ന സ്‌കൂള്‍ എന്ന നിലക്ക് തെരഞ്ഞെടുത്ത് എംഎസ്എസ് യൂണിറ്റ് പ്രവര്‍ത്തകരെ അഭിനന്ദിച്ചു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് ട്രഷറര്‍ മുബാറക്ക് അബു. ജില്ല വൈസ് പ്രസിഡണ്ട് ഹനീഫ് പി എം യൂസഫ് തളങ്കര. സുനിത. സരിത. ലക്ഷ്മി. ഷിബിന്‍ തുടങ്ങിയ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടികള്‍ പങ്കെടുത്തു. തുളസി ടീച്ചര്‍ നന്ദിയും പറഞ്ഞു
ജി യു പി എസ് നുള്ളിപ്പാടിയിലേക്ക് കുടകളും പുസ്തകങ്ങളും നല്‍കി എംഎസ്എസ് കാസര്‍കോട് യൂണിറ്റ്




