കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ കോലായ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട വായനപക്ഷാചരണം പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി അശോക് കുമാര്‍ ഉത്ഘാടനം ചെയ്തു .
കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നയിച്ചതില്‍ പി . എന്‍ . പണിക്കരുടെ ജീവിത യാത്രയ്ക്ക് വലിയ പങ്കുണ്ടെന്നും കേരളത്തിലുടനീളം കാല്‍നടയായി സഞ്ചരിച്ച്, ഗ്രാമങ്ങള്‍ തോറും വായനശാലകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചതും ‘ഗ്രാമങ്ങള്‍ തോറും വായനശാലകള്‍’ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കിയതിലൂടെ അദ്ദേഹം കൊളുത്തിവെച്ച വായനാസംസ്‌കാരമാണ് പ്രബുദ്ധകേരളത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹം വിശദീകരിച്ചു .
സ്‌കാനിയ ബെദിര , ഹസൈനാര്‍ തോട്ടുംഭാഗം, സി.എല്‍. ഹമീദ് , ഹനീഫ് ബദ്രിയ ചൗക്കി ,ആബിദ എം , സുലേഖ മാഹിന്‍ , എം.എ .എച് മഹമൂദ് , മുഹമ്മദ് ഈച്ചിലങ്കാല്‍ , കരീം ചൗക്കി തുടങ്ങിയവര്‍ സംസാരിച്ചു.
ബാലവേദിക്കാര്‍ക്കായി കോലായ് നടത്തിയ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വെച്ച് വിതരണം ചെയ്തു .




