പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു സംഭവം. പടന്നക്കാട് റയില്‍വേ മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞു കാസര്‍ഗോഡേക്ക് മടങ്ങുകയായിരുന്ന മേഘ കണ്‍സ്ട്ക്ഷന്‍സിന്റെ GJ27 CQ1590 നമ്പര്‍ 500 ടണ്‍ ഹെവി ക്രെയിനിനാണ് തീ പിടിച്ചത്. മുന്‍ഭാഗത്തെ ടയറും എന്‍ജിന്റെ ഭാഗങ്ങളും കത്തി. ക്രെയിനിന്റെ പിറകില്‍ വന്നിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനാണ് തീ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ കാസര്‍ഗോഡ് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ എത്തിയ സേന ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എച്. ഉമേശന്‍. മുഹമ്മദ് സിറാജ്ജുദ്ദീന്‍. എം എ വൈശാഖ്, ബി എസ് ജുബില്‍, വി കെ ഷൈജു, ഹോം ഗാര്‍ഡ് എ രാജേന്ദ്രന്‍ എന്നിവരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കാസര്‍കോട് മേല്‍പറമ്പ് ഓടിക്കൊണ്ടിരുന്ന ഹെവി ഡ്യൂട്ടി ക്രെയിന്‍ ഘടിപ്പിച്ച ട്രക്കിനു തീ പിടിച്ചു.




