ബേക്കല്‍ പൊലീസ് സ്റ്റേഷന്‍
പരിധിയിലെ തായെ മൗവ്വലില്‍ 16 കാരിയെ
കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി
മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെ
മകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്.
വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ്
സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു
ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക്‌റിന്‍ഷ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നിന്നു പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യതനേടിയിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് അലോട്ട് മെന്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.
ബേക്കല്‍, മൗവ്വലില്‍ 16 കാരി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍




