സി.പി.സി.ആര്‍.ഐ പടിഞ്ഞാര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

എരിയാല്‍ :- പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.പി.സി.ആര്‍.ഐ പടിഞ്ഞാര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞി പദ്ധതിയുടെ ഉദ്ഘാടനം
നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഫൗസിയ സൈനുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ബി.എ. മൊയ്ദീന്‍ കുട്ടിയുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മുക്തകണ്ഠം പ്രശംസിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാഷിദ മുഹമ്മദ്, മെമ്പര്‍മാരായ അമീര്‍ മഠം, ധര്‍മപാലന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അന്‍വര്‍ ചേരങ്കൈ, ഹനീഫ ചേരങ്കൈ, വേലായുധന്‍, സലാം ചേരങ്കൈ, ജാഫര്‍ അക്കര, സക്കീര്‍ ഹുസൈന്‍, രാമകൃഷ്ണന്‍, മോഹനന്‍, അഹമ്മദ് ചൗക്കി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അബ്ദുല്‍ റഹിമാന്‍ കെല്‍ സ്വാഗതവും അലി എരിയാല്‍ നന്ദിയും പറഞ്ഞു.
പദ്ധതിഗുണഭോക്താക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ കൈരളി കുടുംബശ്രീ അംഗങ്ങള്‍ മധുരപാനീയ വിതരണവും നടത്തി.

Scroll to Top