ലോക കപ്പ് ഫുട്‌ബോള്‍ നടക്കുന്ന വേളയില്‍
ഫുട്‌ബോള്‍ പഠിക്കാന്‍
6 വയസ്സ് മുതല്‍ മുകളിലോട്ടുള്ള
ആണ്‍ – പെണ്‍ കുട്ടികള്‍
നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍
എത്തുന്നത് പതിവ് കാഴ്ച. രാവിലെയും വൈകുന്നേരവും നടക്കുന്ന ക്യാമ്പുകളില്‍
200 ഓളം കുട്ടികളാണ്
വിവിധ അക്കാദമികളിലായി പരിശീലനം നേടുന്നത്.
എസ്.എ.കെ കേരള കാസറഗോഡ്,
ടി.എസ്.എ കേരള, തൃക്കരിപ്പൂര്‍, സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ്
എടാട്ടുമ്മല്‍
തുടങ്ങിയ അക്കാദമികളിലെ
കുട്ടികളും
കോച്ചുമാരുമാണ്
ദിവസവും
നടക്കാവില്‍ എത്തിച്ചേരുന്നത്.
പരിശീലകരായ
കെ വി ഗോപാലന്‍
അഹമ്മദ് റാഷിദ്
ഗണേശന്‍ കെ
പ്രവീണ്‍ കുമാര്‍
വൈശാഖ് എം
മഹറൂഫ്. എം
വിജോഷ് തുടങ്ങിയവരോടൊപ്പം ഇന്ത്യന്‍ താരങ്ങളായ എം. സുരേഷ്, മുഹമ്മദ് റാഫി,
സന്തോഷ് ട്രോഫി താരങ്ങളായ
നജേഷ് എം
കിരണ്‍കുമാര്‍
ജെയിന്‍
ജ്യോതിഷ്
യൂത്ത് താരം
ഹേമന്ത്
തുടങ്ങിയ താരങ്ങളും
പുതു താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പരിശീലനത്തിന് എത്തുന്നു.
തൃക്കരിപ്പൂരിന്റെ
ഫുട്‌ബോള്‍ പ്രതാപം
തിരിച്ചു പിടിക്കാനുള്ള
കഠിന പ്രയത്‌നത്തിലാണ്
അക്കാദമികള്‍..
കാല്പന്തിന്റ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികള്‍.




