മദീന മഖ്ദൂം മദ്രസ വിദ്യാര്‍ത്ഥികളുടെ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു


മദീന മഖ്ദൂം: മദ്രസത്തുല്‍ ബദരിയ്യ സുന്നി ബാലസംഘം വിദ്യാര്‍ത്ഥികള്‍ വായനാദിന ഭാഗമായി തയ്യാര്‍ചെയ്ത തൂലിക കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
വായന വാരത്തിന്റെ ഭാഗമായി വിവിധ മത്സര പരിപാടികള്‍ സുന്നി ബാലസംഘം മദ്രസ കേന്ദ്രീകരിച്ച് നടന്നുവരുന്നു.

ക്വിസ്, പുസ്തക നിര്‍മ്മാണം, പുസ്തക മരം, പുസ്തക ചര്‍ച്ച, മാഗസിന്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ പഠനവും പാഠ്യേതരവും ആയ പദ്ധതികള്‍ നടന്നുവരുന്നു.
ക്യാമ്പയിന്‍ കാലത്ത് വിദ്യാര്‍ത്ഥികളുടെ വായന ലക്ഷ്യം വെച്ചുകൊണ്ട് പുസ്തക ചാലഞ്ച്, ലൈബ്രറി ടാസ്‌ക് തുടങ്ങിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ ഉദ്ഘാടനം ചെയിതു.

എസ് ബി എസ് ഭാരവാഹികളായ മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, സഹദ് അബ്ദുല്‍ റഹ്‌മാന്‍, മുഹ്യദ്ദീന്‍ ശാസില്‍, മുഹമ്മദ് സഹല്‍, സംബന്ധിച്ചു.

Scroll to Top