അംഗഡിമുഗര്‍-
അകാലത്തില്‍ വിട പറഞ്ഞ ക്ലബ് അംഗം അബ്ദുറഹ്‌മാന്‍ അസ്രി യുടെ സ്മരണാര്‍ത്ഥം ഫൈക്‌സ് ക്ലബ് പ്രവര്‍ത്തകര്‍ അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി.
ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പ്യൂരിഫയര്‍.
ഹെഡ്മിസ്ട്രസ് എ സി ഭാനു ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ ബി എം സയീദ്, എന്‍ ഹരിണാക്ഷി, പി സബിന്‍, ക്ലബ് ഭാരവാഹികളായ ഫര്‍സീന്‍ അഹ്‌മദ്,ഷമീം റഹ്‌മാന്‍,ആസാദ്,എം പി സവാദ്,ഫൈറൂസ് മറ്റു ക്ലബ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ഫൈക്‌സ് ക്ലബ് അംഗഡിമുഗര്‍




