കാസര്‍കോട് നഗരസഭയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

കാസര്‍കോട്: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ കാസര്‍കോട് മുനിസിപ്പല്‍ തല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ തഷ്രീഫ ബഷീര്‍, ആയിഷ സലാം, ഉമേശന്‍, ഡോ. മിധുന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിഹാബ് എം അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂണ്‍ 29 വരെയുള്ള ദിവസങ്ങളില്‍ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ച് കന്നുകാലികള്‍ക്ക് സൗജന്യമായി കുത്തിവയ്പ്പ് നല്‍കും. കന്നുകാലികള്‍ക്ക് മാരകവും കര്‍ഷകര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന കുളമ്പുരോഗം തുടര്‍ച്ചയായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ മാത്രമേ തടഞ്ഞു നിര്‍ത്താനാകൂ എന്നും എല്ലാ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Scroll to Top