കാസര്‍കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം കെ.ഇ.എല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡിന്റെ (KEL EML) പുതിയ കോര്‍പ്പറേറ്റ് ലോഗോ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കെ.ഇ.എല്‍ ഇ.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍ രാജീവ് കേണോത്, ഡയറക്ടര്‍മാരായ രാജ്മോഹന്‍, മനീഷ് മോഹന്‍, ലൈജു പി.നായര്‍, വകുപ്പ് മേധാവികളായ സിജില്‍, സഞ്ജീവ്, ട്രേഡ് യൂണിയന്‍ നേതാക്കളായ മുഹമ്മദ് അനീസ്, രാഗേഷ് കുമാര്‍, സനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ.ഇ.എല്‍ ഇ.എം.എല്‍; പുതിയ കോര്‍പ്പറേറ്റ് ലോഗോ വ്യവസായ മന്ത്രി പ്രകാശനം ചെയ്തു




