കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പിലാകുന്നില്ല, സഹികെട്ട വ്യാപാരികള്‍ തങ്ങളുടെ ദുരിതം വിളിച്ചോതി തെരുവിലിറങ്ങിയത് താക്കീതായി മാറി.
കഴിഞ്ഞ കുറെ മാസങ്ങളായി കുമ്പള നഗരത്തില്‍ എത്തുന്ന യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത്‌ന്റെയും, പോലീസിന്റെയും നടപടി ഇനിയും സഹിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചാണ് ‘സമര പ്രഖ്യാപനം” എന്ന പേരില്‍ വ്യാപാരികള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്.
വ്യാപാര ഭവനില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനും, നഗരത്തില്‍ നൂറുകണക്കിന് വ്യാപാരികള്‍ അണിനിരന്ന പ്രകടനവും അധികൃതര്‍ക്കുള്ള മുന്നറിയിപ്പായി മാറി.
കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കരുത്തായി പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ് യൂത്ത് വിങ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം പരിപാടിക്ക് കരുത്തായി. ഇനിയങ്ങോട്ട് സമരപരമ്പരകളാ ണെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയില്‍ ജൂലൈ 2 ന് കുമ്പളയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്ച്ച് സംഘടിപ്പിക്കും.
വ്യാപാര ഭവനില്‍ ചേര്‍ന്ന കന്‍വന്‍ഷന്‍ അന്‍വര്‍ സിറ്റി യുടെ അധ്യക്ഷത യില്‍ യൂണിറ്റ് പ്രസിഡന്റ് രാജേഷ് മനയത്ത് ഉല്‍ഘാടനം ചെയ്തു,ജനറല്‍ സെക്രട്ടറി സത്താര്‍ ആരിക്കാടി സ്വാഗത പ്രസംഗത്തോടൊപ്പം മുഖ്യപ്രഭാഷണം നടത്തി,സന്തോഷ് ബറ്റുഞ്ഞി,അഷ്‌റഫ് സ്‌കൈലേര്‍,സംസാരിച്ചു,കാദര്‍ പ്രൈം നന്ദി പറഞ്ഞു. ടൗണില്‍ നടന്ന സമര പ്രഖ്യാപന വിളംബര ജാഥക്ക്, ഹൈദര്‍ ക്ലീര്‍ലൈറ്റ്,മമ്മിഞ്ഞി ചക്കര,സിദ്ദിഖ് മുബാറക്,സവാദ് താജ്,ഇര്‍ഷാദ്, മനീഷ് നാരായണ്‍,മഹേഷ് കുമാര്‍, മന്‍സൂര്‍,ലത്തീഫ് കോര്‍ണര്‍,ശങ്കര്‍ ഗട്ടി,അബ്ബാസ് കൂള്‍ ഫോo,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രാവിലെ10 മണിക്ക് ഏകോപന സമിതി ഭാരവാഹികള്‍ കാസര്‍കോട് പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ്‌നെ നേരില്‍ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു,പഞ്ചായത്ത് ഭരണ സമിതിയും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും എടുത്ത തീരുമാനം നടപ്പില്‍ വരുത്താത്ത കുമ്പള പോലീസ്‌ന്റെ നടപടി യില്‍ പ്രതിഷേധം അറിയിച്ചു,കാര്യങ്ങള്‍ പഠിച്ചു 10 ദിവസതിനകം വേണ്ടത് ചെയ്യാമെന്ന് പോലീസ് മേധാവി ഉറപ്പുനല്‍ക്കുകയും ചെയ്തതായി വ്യാപാരികള്‍ അറിയിച്ചു.




