കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു.

അബുദാബി : സ്വകാര്യസന്ദര്‍ശനത്തിന് യു എ യില്‍ എത്തിയ കാഞ്ഞങ്ങാട്പാറപ്പള്ളിയില്‍ താമസിക്കുന്ന പാണത്തൂര്‍ സ്വദേശി യൂസഫ് (51) അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടു,
സന്ദര്‍ശന വിസയില്‍ അബുദാബിയില്‍ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബേക്കല്‍ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാന്‍(20,) മിര്‍സാന(18), ഫാത്തിമ(16,) യാസീന്‍?(10,) മുഷ്ഫിറ (6,) മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവര്‍ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

Scroll to Top