വാഹന അപകടത്തില്‍ മരണപ്പെട്ട ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് റഫീഖിനെ അനുസ്മരിച്ചു

ആലംപാടി: കഴിഞ്ഞദിവസം വാഹന അപകടത്തില്‍ മരണപ്പെട്ട ആലംപാടി സ്വദേശിയും ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റും കൂടിയായ റഫീഖിന്റെ അനുസ്മരണ യോഗവും പ്രാത്ഥന സദസ്സും നടന്നു പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ദ്യക്ഷതയില്‍ ആസ്‌ക് ജി സി സി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ്, ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് മണികണ്ഠന്‍, മുന്‍ പ്രസിഡന്റുമാരായ മുസ്തഫ ഇ എ, ആസിഫ് ബി എ, സിദ്ദീഖ് എം, മുന്‍ ജനറല്‍ സെക്രട്ടറി ഷെരീഫ് ബാചാസ്, ജി സി സി അംഗം കാദര്‍ ബാവ,ക്ലബ്ബ് അംഗം സിദ്ദീഖ് ബിസ്മില്ല, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി, ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും, സെക്രട്ടറി ബച്ചി പെര്‍ള, നന്ദിയും പറഞ്ഞു, ഹനീഫ നാല്‍ത്തടുക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, മറ്റു ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് അംഗങ്ങളും ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top