വേള്‍ഡ് കപ്പിന്റെ ആവേശം;ആസ്‌ക് പുത്തൂരിന് പുതിയ സ്മാര്‍ട്ട് ടിവി

മൊഗ്രാല്‍ പുത്തൂര്‍: ലോകം ഫുട്‌ബോളിന്റെ ആവേശത്തിലെത്തിയപ്പോള്‍ അറഫാത്ത് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് (‘ ആസ്‌ക്ക് ) പുതിയ സ്മാര്‍ട്ട് ടി.വി എത്തി. ഒരു ഫുട്‌ബോള്‍ പ്രേമിയാണ് ടി വി സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടിവി ക്ലബ്ബിന് കൈമാറി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലും, ഉബൈസ് പുത്തൂരും പരിപാടിയില്‍ പങ്കെടുത്തു. ക്ലബ്ബിന് ഈ മികച്ച ഉപഹാരം സമ്മാനിച്ച പ്രിയപ്പെട്ടവര്‍ക്ക് ആസ്‌ക് പുത്തൂരിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

Scroll to Top