മയിലാട്ടിയില്‍ വന്‍ പാന്‍മസാല വേട്ട; 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും യന്ത്രോപകരണങ്ങളും പിടിച്ചെടുത്തു.2 പേര്‍ അറസ്റ്റില്‍

മൈലാട്ടി സബ്‌സ്റ്റേഷന് സമീപത്തെ ഇരുനില കെട്ടിടത്തില്‍ ഖുറൈഷി എക്സ്പ്രസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ക്ലീനിങ്ങ് നിര്‍മ്മാണശാലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും യന്ത്രോപകരണങ്ങളും പിടികൂടിയത്… സംഭവ വുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലെ മുഹമ്മദ് ഹാരിസ്, മീപ്പുഗിരിയിലെ സി. എം.ജാഫര്‍ എന്നിവരെയാണ് മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ എന്‍.പി.രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ടിന്റെ ഭാഗമായി ഇന്നലെ വൈകിട്ടായിരുന്നു ഇവിടെ പൊലീസ് പരിശോധന നടത്തിയത്. പായ്ക്കിങ് മിഷന്‍, പ്രൊഡക്ഷന്‍ യൂണിറ്റ്, കംപ്രസര്‍ മെഷീന്‍ എന്നിവയും 15000 പാക്കറ്റ് വിവിധതരത്തിലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളും 14 ചാക്കുകളിലായി നിറച്ച പുകയിലയുമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഉല്‍പാദന യൂണിറ്റും മുകള്‍ നിലയില്‍ പാക്കി ങ്യൂണിറ്റുമായിരുന്നു. സ്ഥാപനത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്… ക്ലീനിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂണിറ്റിന്റെ മറവിലായിരുന്നു പുകയില ഉല്‍പന്നങ്ങളുടെ നിര്‍മാണം നടത്തിയത്. അതിനാല്‍ സമീപത്തുള്ളവര്‍ക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നു. സ്ഥാപനത്തിലും പരിസര ങ്ങളിലും രുക്ഷമായ ഗന്ധം ഉണ്ടെങ്കിലും ഇത് ക്ലീനിംഗ് ഉത്പന്നങ്ങളുടേതാണെന്ന് കരുതുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. പുകയില പൊടിച്ച് അതില്‍ ആവശ്യമായ വീര്യവും വിവിധ പാക്കറ്റുകളിലാക്കി പല സ്ഥലങ്ങളിലാക്കി കടത്തു
കയായിരുന്നു. രാത്രിയായിരുന്നു ഏറെയും കടത്തിയിരുന്നത്.കേരളത്തിലെ വിവിധ ജില്ലകളിലേക്കായി സാധനങ്ങള്‍ എത്തിച്ചിരുന്നത് ഇവിടെ നിന്നാണെന്നും ഇതിനു പുറമെ ഗള്‍ഫിലേക്കും പുകയില ഉല്‍പന്നങ്ങള്‍ കടത്തിയിരുന്നത് ഇതേ സംഘമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ കോഴിക്കോട്- ഖത്തര്‍ എന്ന പേരില്‍ കയറ്റി അയയ്ക്കാനായി ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്…. കഴിഞ്ഞ ജനുവരിയിലാണ് ക്ലീനിങ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഈ
സ്ഥാപനം തുടങ്ങിയത്. ജൂണിലാണ് പുകയില ഉല്‍പന്നങ്ങള്‍ പാക്കറ്റുകളിലാക്കുന്നതിനുള്ള യന്ത്രോപകരണങ്ങള്‍ എത്തിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ട്..എസ്ഐമാരായ ടി.അഖില്‍, ഷൈജു, എഎസ്ഐമാരായ കെ.മനു, ജയപ്രകാശ് എന്നിവരും പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Scroll to Top