ജില്ലയില്‍ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഭാരത് സെന്‍സസ് 2027 ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുമ്പോള്‍ പത്മശ്രീ ജേതാവ് സത്യനാരായണയ ബളേരിയും പ്രമുഖ ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായയും ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിച്ച് സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൊബൈലില്‍ 34 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാണ് പി എസ് പുണിഞ്ചിത്തായയും പത്മശ്രീ സത്യനാരായണ ബളേരിയുംസെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് ഇരുവര്‍ക്കും പതിനൊന്നക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും ലഭിച്ചു.
എ.ഡി.എം പി.ഉദയകുമാര്‍, കളക്ടറേറ്റ് ,സെന്‍സസ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ.ജഗദീശ, സെന്‍സസ് വിഭാഗം ക്ലര്‍ക്ക് പി.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുണിഞ്ചിത്തായുടെ കാറാഡുക്കയിലെ വീട്ടിലും ബളേരിയിലെ പത്മശ്രീ സത്യനാരായണ ബളേരിയുടെ വീട്ടിലും എത്തി സെല്‍ഫ് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കാസര്‍കോടിന്റെ ചിത്രകാരന്‍ പുണിഞ്ചിത്തായ ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിച്ച് സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൊബൈലില്‍ 34 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാണ് പുണിഞ്ചിത്തായ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് പതിനൊന്നക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും ലഭിച്ചു.




