അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബുദാബി: നാട്ടിലും പ്രവാസത്തിലും അശരണര്‍ക്കും അഗതികള്‍ക്കും തണലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.

അഷ്‌റഫ് കൊത്തിക്കാല്‍ നിയന്ത്രിച്ച യോഗത്തില്‍ പ്രസിഡന്റായി മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറിയായി തസ്ലീം ആരിക്കാടി, ട്രഷററായി സൈനു ബെവിഞ്ച, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഗരീബ് നവാസ് എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി താജ് ഷമീര്‍, കയ്യു കാസര്‍ഗോഡ്, മഹ്‌റൂഫ് ബെവിഞ്ച എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ആസിഫ് പട്‌ള, നവാസ് ജമാക്ക, അന്‍വര്‍ ആരിക്കാടി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

2026-27 കാലയളവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന നിരവധി ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികള്‍ക്ക് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

Scroll to Top