ജില്ല സാഹിത്യോത്സവ്;സര്‍ഗപ്രതിഭകളെ വരവേല്‍ക്കാന്‍ വളണ്ടിയര്‍ ടീം സജ്ജം

കാസര്‍കോട്: ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ സീതാംഗോളിയില്‍ വെച്ച് നടക്കുന്ന കാസര്‍കോട് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായുള്ള വളണ്ടിയര്‍ അംഗങ്ങളുടെ പരിശീലന സംഗമം സമാപിച്ചു.2000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സാഹിത്യോത്സവിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍ അംഗങ്ങള്‍ സര്‍വ്വം സജ്ജമായിരിക്കും. സീതാംഗോളിയില്‍ നടന്ന വളണ്ടിയര്‍ സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.സാഹിത്യോത്സവ് സ്വാഗത സംഘം കണ്‍വീനര്‍ മൂസസഖാഫി കളത്തൂര്‍,എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി,എസ് വൈ എസ് കുമ്പള സോണ്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി രിഫാഇ ഹിഷാമി തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top