കാസര്‍കോട്, പുല്ലൂരില്‍ വീട്ടുപറമ്പിലെ കുളത്തില്‍ വീണ പുലിയെ പിടികൂടി വനം വകുപ്പ്

പുലിയെ കൂട്ടിലാക്കി,കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കൊടവലം നീരാളംകയ്യിലെ മധുവിന്റെ വീട്ടുപറമ്പിലെ കുളത്തില്‍ പുലിയെ വീണ നിലയില്‍ കണ്ടെത്തിയത്. നീണ്ട 6 മണിക്കൂര്‍ത്തെ പരിശ്രമത്തിനാണ് പുലിയെ പിടികൂടാനായത്.

Scroll to Top