.പോത്തുകളുടെ ഉടമകളായ അഞ്ചു പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.വളര്‍ത്തു പോത്തുകളെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകടവും ജീവന് ഭീഷണിയും ഉണ്ടാക്കത്തക്ക വിധം കൈകാര്യം ചെയ്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം,സ്വകാര്യ വ്യക്തികളുടെ പോത്തുകള്‍ വഴിതെറ്റി ദേശീയപാതയില്‍ പ്രവേശിക്കുകയായിരുന്നു.ഇതോടെ ദേശീയപാതയില്‍ ഗതാഗതം ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് പോത്തുക്കളെ പാതയില്‍ നിന്നും പുറത്തിറക്കിയത്.
കാസര്‍കോട്,ദേശീയപാത 66 ല്‍ പോത്തന്‍കൂട്ടം ഇറങ്ങി പരിഭ്രാന്തിക്കിടയാക്കിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്




