അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന് സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: എരിയ്യപ്പാടി പ്രദേശത്ത് അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം ശംസുദ്ദീന്‍ ആസ്‌ക് കമ്മിറ്റി അംഗം മെഹറൂഫ് മേനത്തിന് കൈമാറി, സെക്രട്ടറി സകരിയ കുറ്റിക്കോല്‍, ക്ലബ്ബ് അംഗം കാദര്‍ കാഹു ,എന്നിവര്‍ സംബന്ധിച്ചു.

Scroll to Top