നാല്‍ത്തട്ക്ക : നാല്‍ത്തട്ക്ക പ്രദേശത്ത് അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ വ്യക്തിക്ക് മെഡിക്കല്‍ കമ്മോഡ് ചെയര്‍ നല്‍കി നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘം നാല്‍ത്തട്ക്ക സഹായിച്ചു.ഇഷാ നമസ്‌കാരത്തിന് ശേഷം നടന്ന ചടങ്ങില്‍ NIYS ഉപദേശകസമിതി അംഗം ബഷീര്‍ എ.കെ NIYS പ്രസിഡന്റ് ഫാറൂഖ് മൂസ ക്ക് കൈമാറി.ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി,ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, അഷ്റഫ് നാല്‍ത്തട്ക്ക,മുനീര്‍ ചൂരി, NIYS ഭാരവാഹികളായ ബാത്തിഷ നാല്‍ത്തട്ക്ക,സലാം കെ.കെ,മഷൂദ് ബി.എ,ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തന സമിതി അംഗങ്ങളായ ഷരീഫ് ചൂരി,അബ്ദുല്‍ കാദര്‍,NIYS പ്രവര്‍ത്തന സമിതി അംഗം ബഷീര്‍ പെര്‍ള എന്നിവര്‍ സംബന്ധിച്ചു.
അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് സഹായവുമായി നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം നാല്‍ത്തട്ക്ക




