ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ തുര്‍ക്കി അമേരിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കയാന്‍ ഐഹാന്‍ നേടിയ ഗോളാണ് തുര്‍ക്കിക്ക് വിജയം സമ്മാനിച്ചത്.
ലോസ് ഏഞ്ചലസ്: ഗ്രൂപ് ഡിയിലെ അവസാന മത്സരങ്ങളിലൊന്നില്‍ അമേരിക്കയെ തകര്‍ത്ത് തുര്‍ക്കി. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും തങ്ങളുടെ അവസാന മത്സരത്തില്‍ 3 -2 എന്ന മികച്ച സ്‌കോറിനാണ് തുര്‍ക്കി അമേരിക്കയെ തകര്‍ത്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഓസ്റ്റന്‍ ട്രസ്റ്റിയുടെ ഗോള്‍ മികവില്‍ അമേരിക്ക മുന്നിലെത്തിയെങ്കിലുംണ് ഓര്‍ക്കാന്‍ കോക്ച്ചുവിന്റേയും യുവതാരം ആര്‍ദ ഗുള്ളറിന്റെയും ഗോള്‍ മികവില്‍ തുര്‍ക്കി മുന്നേറി. അമേരിക്കന്‍ ഗോള്‍ മുഖത്തേക്കു നിരന്തരം ആക്രമണങ്ങള്‍ നടത്തിയ തുര്‍ക്കി മുപ്പത്തിയൊന്നാം മിനിറ്റിലാണ് ആല്‍പര്‍ ഇല്‍മാസിലൂടെ തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം അമേരിക്കയ്ക്ക് വേണ്ടി സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ ഗോള്‍ നേടി സമനിലപിടിച്ചു.
സമനിലയെന്നുറപ്പിച്ച മത്സരം കയാന്‍ ഐഹാന്റെ മികസിച്ചൊരു ഗോളിലാണ് മാറിമറിഞ്ഞത്. കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഐഹാന്റെ ഗോള്‍ഡന്‍ ഗോള്‍ പിറന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റതുകൊണ്ട് തന്നെ ഈ ലോകകപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചച്ചിരുന്ന തുര്‍ക്കി നോക്കൗട്ട് കാണാതെ പുറത്തായി.തോറ്റെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരാണ് അമേരിക്ക. നോക്കൗട്ടില്‍ ബോസ്‌നിയയാണ് അമേരിക്കയുടെ എതിരാളികള്‍.
അതേസമയം ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേട്ടം കൂടിയാണ് തുര്‍ക്കി താരം ആര്‍ദ ഗുളറിന്റേത്. ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന വിലയിരുത്തിയ താരമായിരുന്നു 21 കാരനായ റയല്‍ മാഡ്രിഡ് താരം ആര്‍ദ ഗുളര്‍. എന്നാല്‍ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയതോടെ തുര്‍ക്കി ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോടും രണ്ടാം മത്സരത്തില്‍ പരാഗ്വായ്യോടും ആയിരുന്നു തുര്‍ക്കിയുടെ തോല്‍വി.
‘ഇത് മെസിയെ അപമാനിക്കുന്നതിന് തുല്യം’; ട്രോഫിയുടെ സ്ഥാനം വില്ലനായി, 85 അടി ഉയരമുള്ള മെസി പ്രതിമ വിവാദത്തില്‍
ഈ തീപാറും പോര്; നോക്കൗട്ടില്‍ ബ്രസീലിന് എതിരാളി ജപ്പാന്‍, നെതര്‍ലന്‍ഡ്സ്-മൊറോക്കോ മത്സരവും
അതേസമയം ഗ്രൂപ് ഡിയിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും പരാഗ്വയ്‌യും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരുടീമിനും മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോള്‍ ആക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഏഴ് പോയന്റുകളുമായി ഗ്രൂപ് ചാമ്പ്യാന്മാരായി അമേരിക്ക നോക്കൗട്ട് യോഗ്യത നേടി.




