കേരളത്തിലെ ഓപ്പറേഷന്‍ തൂഫാന് സമാനമാണ് രാജ്യ വ്യാപകമാകമായ ഈ ?പ?ദ്ധ?തിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വര്‍ഷം നീളുന്ന മാസ്റ്റര്‍ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷന്‍ ഡോക്യുമെന്റും പുറത്തിറക്കും.
ദില്ലി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂര്‍ണമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്ന വിപുല കര്‍മപദ്ധതിയ്ക്ക് ഇന്ന് തുടക്കമാക്കും. കേരളത്തിലെ ഓപ്പറേഷന്‍ തൂഫാന് സമാനമാണ് രാജ്യ വ്യാപകമാകമായ ഈ പദ്ധതിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വര്‍ഷം നീളുന്ന മാസ്റ്റര്‍ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷന്‍ ഡോക്യുമെന്റും പുറത്തിറക്കും.
ഇതുവരെ പിടികൂടിയിട്ടുള്ള 6000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നും ഇന്ന് നശിപ്പിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ഡാര്‍ക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വില്‍പന തടയാനുള്ള സമഗ്ര പദ്ധതിയും അവതരിപ്പിക്കും. 44 മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെ 108 പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.




