നഷ്ടത്തിലോടി സ്വകാര്യബസ്സുകള്‍

സര്‍വീസ് നിര്‍ത്തിവെക്കാന്‍ സ്വകാര്യ ബസ്സുകള്‍ ‘ജിം ഫോം” നല്‍കിത്തുടങ്ങി. ഉള്‍നാടന്‍ പ്രദേശങ്ങളിലും, മലയോര പ്രദേശങ്ങളിലും ആശങ്ക.

കാസര്‍ഗോഡ്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീയാത്രക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രക്കാരില്ലാതേയും, നഷ്ടത്തിലും ഓടുന്ന സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ജി ഫോമുകള്‍ നല്‍കി തുടങ്ങി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 1മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് മലയോര മേഖലകളിലും, ഉള്‍നാടന്‍ പ്രദേശങ്ങളിലും സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ദുരിതമാവും.സമരം നീണ്ടാല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കും.

മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം റോഡ് നികുതി ഒഴിവാക്കി കിട്ടുന്നതിനാണ് സ്വകാര്യ ബസ്സുകള്‍ ‘ജി ഫോം” സമര്‍പ്പിക്കുന്നത്. സ്വകാര്യ ബസ് വ്യവസായം പ്രിയദര്‍ശനി സൗജന്യ യാത്ര ആരംഭിക്കുകയും, ഡീസല്‍ വില വര്‍ധിക്കുകയും ചെയ്തതോടെ കൂടുതല്‍ നഷ്ടത്തിലാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജില്ലയില്‍ 500 ലേറെ സ്വകാര്യ ബസുകളുണ്ട്. അടുത്ത തൈമാസ നികുതി അടയ്‌ക്കേണ്ട അവസാന ദിവസമായ ജൂണ്‍ 30 വരെ ജി ഫോം നല്‍കാന്‍ സമയമുണ്ട്.പല ബസ്സുകളും നഷ്ടം കാരണം നിലവിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയാണ് ഓടുന്നത്.സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും, ഗതാഗത മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് ബസ് ഉടമകള്‍ പറയുന്നുണ്ട്. അതേസമയം സമരം ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.

Scroll to Top