പ്രദീപ് കുമാറിന് യാത്രയയപ്പും പ്രതിഭകള്‍ക്ക് അനുമോദനവും- കുമ്പളയില്‍ പ്രൗഢഗംഭീരമായ ‘സ്‌നേഹസംഗമം’ നടന്നു

കുമ്പള: സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ. പ്രദീപ് കുമാര്‍ സി. യ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കുന്നതിനും, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനുമായി ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘സ്‌നേഹസംഗമം’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കുമ്പള റോയല്‍ ബോംബെ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങ് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കാസര്‍ഗോഡ് റിട്ടയേര്‍ഡ് അഡീഷണല്‍ എസ്. പി. ടി. പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ. ആരിഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷറഫ് കര്‍ള സ്വാഗതം ആശംസിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച പ്രമുഖരെയും, കായിക-വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് കാസര്‍ഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ യുവപ്രതിഭകളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇര്‍ഫാന ഇക്ബാല്‍ തുടങ്ങിയവര്‍ മുഖ്യ അതി ഥികളായി ജനപ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരായ ഉഷ അര്‍ജുന്‍. സി വി ജയിംസ്.പ്രതി രാജ് ഷെട്ടി. സോയ ലത്തീഫ് മഞ്ജു നാഥആള്‍വ.ഫസല്‍ പേരാല്‍ ലക്ഷമണ പ്രാഭു. ബി എന്‍ മുഹമ്മദ് അലി. ഖലീല്‍ മാസ്റ്റര്‍. സിദീഖ്ശമ്മാസ്.രവി പൂജാരി ലോക നാഥ് ഷെട്ടി മുഹമ്മദ് കുഞ്ഞി. ലത്തീഫ് ആദൂര്‍. അര്‍ജുന്‍ തയലങ്ങാടി.. അബ്ദുള്ള കാരവല്‍. കാദര്‍ തൊട്ടുങ്കര. യുസഫ് പാച്ചാണി വ്യക്തിത്വങ്ങളും ചടങ്ങില്‍ നിറസാന്നിധ്യമായി സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

അല്‍ഫലാഹ് ഗ്രൂപ്പ്‌ന്റെ സഹകരണത്തോടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. കെ വി യുസഫ് നന്ദി പറഞ്ഞു

Scroll to Top