കാസര്‍കോട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി നിര്‍വഹിച്ചു. സമുദായത്തിന്റെ വൈജ്ഞാനികവും ധാര്‍മ്മികവുമായ മുന്നേറ്റത്തില്‍ മദ്റസകളും മുഅല്ലിമുകളും വഹിക്കുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ദാരിമി പള്ളങ്കോട് ആമുഖഭാഷണം നടത്തി. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി
ചെങ്കളം അബ്ദുല്ല ഫൈസി, ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ ട്രഷറര്‍
ഹംസത്തു സഅദി, സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ അഷ്‌റഫ് അല്‍ അസ്നവി മര്‍ദള, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി,
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി മൊയ്തു മൗലവി ചെര്‍ക്കള, അബ്ദുല്‍ ഹമീദ് ഫൈസി ബോവിക്കാനം, ജമാല്‍ ദാരിമി ആലമ്പാടി, ഹാശിം ദാരിമി ദേലമ്പാടി, ആഷിഖ് തങ്ങള്‍ തൃക്കരിപ്പൂര്‍, റിയാസ് അശ്ശാഫി കുമ്പള, ജബ്ബാര്‍ അശ്ശാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു




