Home Kerala 60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18-കാരി

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18-കാരി

by KCN CHANNEL
0 comment


60 ലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ വെളിപ്പെടുത്തല്‍. സി.ഡബ്ല്യു.സി.ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായുള്ള പീഡനവിവരങ്ങളാണ് ഡബ്ല്യു.സി വഴി പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

13-ാം വയസുമുതല്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വമാണ്.

പ്രാഥമിക അന്വേഷണത്തില്‍ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികള്‍ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.

You may also like

Leave a Comment