?ന്യൂഡല്ഹി: ലോകത്തിലെ ആദ്യത്തെ ആന്റി-ബാക്ടീരിയല് കാര് വാഷ് ഷാംപൂ എന്ന നേട്ടം സ്വന്തമാക്കി കാസര്കോടിന്റെ അഭിമാനമായ ‘മൈ കാര്’ (MY CAR). ഈ അപൂര്വ്വ നേട്ടത്തിന് വേള്ഡ് ബുക്ക് ഓഫ് റെക്കോര്ഡ്സ് (World Book of Records) അംഗീകാരം നല്കി.
?ന്യൂഡല്ഹിയിലെ ഇന്ത്യന് കോണ്സ്റ്റിട്ടുവഷന് സെന്ററില്
ഇന്റര്നാഷണല് ഹ്യൂമണ് റൈറ്റ്സ് ഓര്ഗനൈസേഷന് (IHRAO) സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്, ഇന്റര്നാഷണല് ഹ്യൂമണ് റൈറ്റ്സ് ഓര്ഗനൈസേഷന് (IHRAO) ഓര്ഗനൈസര് ഡോ. അരവിന്ദാക്ഷന് ഷൗക്കണ്ട
അവാര്ഡ് സമര്പ്പണം നിര്വഹിച്ചു. കമ്പനി ഡയറക്ടര്മാരായ ജാബിര് സുല്ത്താന് എം.സി., സാജിദ് പി.കെ. എന്നിവര് ചേര്ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാമദാസ് അത്വാലെ അവാര്ഡ് സദസ്സിലേക്ക് നേരിട്ട് എത്തി കമ്പനി ഡയറക്ടര്മാരെ അഭിനന്ദിച്ചു
ഈ നേട്ടം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്ക് മൊത്തത്തില് അഭിമാനകരമാണെന്ന് മന്ത്രി തന്റെ പ്രസംഗത്തില് എടുത്തുപറഞ്ഞു.
?പതിനഞ്ച് വര്ഷം മുമ്പ് ‘മൈ കാര്’ കാര് വാഷ് എന്ന ഒറ്റ ഉല്പ്പന്നവുമായി വിപണിയിലെത്തിയ എം.സി.എസ്. അസോസിയേറ്റ്സ് ഇന്ന് മികച്ച വളര്ച്ചയാണ് കൈവരിച്ചിരിക്കുന്നത്. നിലവില് ‘മൈ കാര്’, ‘മൈ കെയര്’ എന്നീ രണ്ട് ബ്രാന്ഡുകളിലായി നാല്പ്പതോളം ഉല്പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഗുജറാത്തിലെ അത്യാധുനിക ഉല്പ്പാദന കേന്ദ്രത്തിലാണ് ഇവ നിര്മ്മിക്കുന്നത്.
?ചടങ്ങില് വനിത സംരക്ഷണ സമിതി അംഗം ഇന്ദിര പാണ്ടയും , മിസ്സ് ഏഷ്യ പ്രിയ ചൗധരിയും മുഖ്യാതിഥിയായിരുന്നു
‘മൈ കാര്’ കാര് കാര് വാഷ് ഷാംപൂവിന് ലോക റെക്കോര്ഡ്; കാസര്കോടി്നെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി




