മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങളുടെ അവകാശപത്രിക നടപ്പാക്കണം;മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ

മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങളുടെ ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ( കെ. എം. എസ്. എസ് ) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അവശതയനുഭവിക്കുന്ന ഈ വിഭാഗം ജനങ്ങളുടെ ആവശ്വങ്ങളോട് അര്‍ഹമായ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രത്യേക സംവരണം നടപ്പിലാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി സി.കെ. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഷറര്‍ എ.ജി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഭാസ്‌കരന്‍, വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ പി.കെ. ജനാര്‍ദ്ദനന്‍, കെ. വിജയന്‍,

ശ്രീ. ഇബ്രാഹിം കൊയര്‍ കൊച്ചി… 7ാം വാര്‍ഡ് മെമ്പര്‍
ശ്രീമതി. ശൈലജ. പി… 7ാം വാര്‍ഡ് മെമ്പര്‍…. ചെങ്കള ഗ്രാമ പഞ്ചായത്ത്
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ കെ. പീതംബരന്‍, വനിതാവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രജനി. ടി,വനിതാ വേദി ജില്ലാ പ്രസിഡന്റ് റീന ശിശുപാലന്‍, വൈസ് പ്രസിഡന്റ് കെ വി. ശ്രീലത, യുവജന വേദി ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്. എ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രെട്ടറി മണി അടുക്കത്തില്‍ സ്വാഗതവും പൈക്കം ശാഖ സെക്രട്ടറി വികാസ് നന്ദിയും പറഞ്ഞു..

Scroll to Top