ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം.
കഴിഞ്ഞയാഴ്ച ധര്‍മ്മേന്ദ്രയുടെ നില വഷളായതിനെ തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സിനിമാ മേഖലയാകെ ആശങ്കയിലായി. മക്കള്‍ ഈ വാര്‍ത്തകള്‍ തള്ളി റാണാജിത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരണ്‍ ജോഹര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നടന്റെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് മക്കളായ ബോബി ഡിയോള്‍, സണ്ണി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവര്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ എത്തിയിരുന്നു. ഷാരൂഖ് ഖാന്‍, മകന്‍ ആര്യന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.

നടന്‍, നിര്‍മാതാവ്, മുന്‍ ലോക്‌സഭാംഗം എന്നീ നിലകലയില്‍ പ്രശസ്തനായ നടനാണ് ധര്‍മേന്ദ്ര. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. 2004 മുതല്‍ 2009 വരെ രാജസ്ഥാനിലെ ബിക്കാനിറില്‍ നിന്നു ബിജെപി ടിക്കറ്റില്‍ എം.പിയായിരുന്നു.

ധര്‍മേന്ദ്ര ഒടുവില്‍ അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്

Scroll to Top