Home Kerala കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി

കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി

by KCN CHANNEL
0 comment

കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി. ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച നടന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഷോട്ടോക്കാന്‍ കരാട്ടെയുടെ ലോക റെക്കോര്‍ഡ് പെര്‍ഫോമന്‍സിലാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി സമൃദ്ധി എല്‍ അനു താരമായത്.
പുനല്ലൂര്‍ കോട്ടവട്ടം അങ്കണവാടി വിദ്യാര്‍ത്ഥി കരാട്ടെയില്‍ കാറ്റഗറി നാലില്‍ ബ്ലൂ ബെല്‍റ്റ് നേടിയാണ് ലോക വേള്‍ഡ് പെര്‍ഫോമന്‍സില്‍ 6012 പേര്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായി പങ്കെടുത്തത്. കളരി അഭ്യസിച്ച അമ്മൂമ്മ ജലജയാണ് കുടുംബത്തിന് കരാട്ടെയില്‍ മികവ് പുലര്‍ത്തുന്നതിന് പ്രചോദനം നല്‍കിയത്.
വീട്ടില്‍ കളിക്കുമ്പോള്‍ തന്നെ മാമന്‍ നിര്‍ദേശിച്ച ചില ചലനങ്ങള്‍ കുഞ്ഞുനാളില്‍ അടിസ്ഥാന ചലനങ്ങളോട് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നേമുക്കാല്‍ വയസില്‍ കരാട്ടെ പരിശീലനം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിനകം വിദ്യാര്‍ത്ഥി അമ്പരപ്പിക്കുന്ന ബ്ലൂ പദവി കരസ്ഥമാക്കി.
മാവേലിക്കര പ്ലാവിലയില്‍ അനു- ലാവണ്യ ദമ്പതിമാരുടെ രണ്ട് മക്കളില്‍ മൂത്ത മകളാണ് സമൃദ്ധി കരാട്ടെയില്‍ ഗ്രീന്‍ ബെല്‍റ്റ് നേടിയ പിതാവ് യുഎഇ ജോലി ചെയ്യുകയാണ്. ബ്ലാക്ക് ബെല്‍റ്റ് നേടിയ മാതാവ് ലാവണ്യ പുനലൂര്‍ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരാട്ടെ അദ്ധ്യാപികയാണ്.

You may also like

Leave a Comment