തളങ്കര: മൗലവി ബുക്സ്, മൗലവി ട്രാവൽസ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എൻ.എം. കറമുല്ല ഹാജി (78) അന്തരിച്ചു. പരേതനായ എൻ.അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. കാസർകോട് ടൗൺ മുബാറക് മസ്ജിദ് ജനറൽ സെക്രട്ടറിയും മലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുൽ ഉഖ്റാ സംഘത്തിൻ്റെയും മുൻ ജനറൽ സെക്രട്ടറിയുമാണ്. നഗരത്തിലെ പ്രധാന മുസ്ലീം പള്ളികളിലൊന്നായ ടൗൺ മുബാറക് മസ്ജിദിൻ്റെ പുനർനിർമ്മാണത്തിന് നേതൃത്വം വഹിച്ചു. ടൗൺ ഹസനത്തുൽ ജാരിയ മസ്ജിദിൻ്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പതിറ്റാണ്ടുകളായി ഹജ്ജ് ക്യാമ്പുകളിൽ നിസ്വാർത്ഥ ‘സേവനം കൊണ്ട് ശ്രദ്ധേയനായ കറമുല്ല ഹാജി ഹജ്ജാജികൾക്ക് ഒരു മാർഗദർശിയായിരുന്നു.
ഭാര്യ: സഫിയ
മക്കൾ: ആരിഫ,
നസീമ, എൻ.കെ. അമാനുല്ല,
എൻ.കെ. അൻവർ, സുമയ്യ
അബ്ദുസമദ്
ശിഹാബുദ്ദീൻ,
ഫാത്തിമത്ത് സഹ്റ.
മരുമക്കൾ: അബ്ദുൽ കരീം പാലക്കി (കാഞ്ഞങ്ങാട്), ഫസൽ മദീന (വിദ്യാനഗർ), ബേനസീർ കാഞ്ഞങ്ങാട്, സഫൂറ നായന്മാർമൂല, അബ്ദുല്ല സുൽസൺ, ഹഫ്സ ആലുവ. ഹുസ്ന മാവുങ്കാൽ, നിസാം വിദ്യാനഗർ.
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.എം. കറമുല്ല ഹാജി അന്തരിച്ചു
53