ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാന്‍ വ്യക്തമാക്കി.
ദില്ലി: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാന്‍ വ്യക്തമാക്കി. സമാധാനത്തിനായി മോദി വ്യക്തിപരമായി നടത്തിയ ശ്രമത്തിന് നന്ദി അറിയിച്ചതായും ഇറാന്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.
ഇന്ത്യ – ഇറാന്‍ ബന്ധത്തില്‍ പുതിയ നീക്കം, മസൂദ് പെസഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി




