മണിയമ്പാറ: കിങ് സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഷേണി മണിയമ്പാറയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2025-26 അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡന്റ് തസ്‌നി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സദാനന്ദന്‍ സ്വാഗതപ്രസംഗം നടത്തി. ക്ലബ്ബ് ഭാരവാഹി മനോജ് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ക്ലബ്ബ് പ്രതിനിധികളായ മുനാസിര്‍, ഉമേഷ്,മിക്ദാദ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് ശേഷം മുനീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ്, പൊതു ബോധവല്‍ക്കരണ ക്ലാസ് എന്നിവയും നടന്നു. ചടങ്ങില്‍ വെച്ച് മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു
കിങ് സ്റ്റാര്‍ മണിയമ്പാറ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു




