ദുബായ്: മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പൊതുപ്രവര്‍ത്തന മേഖലകളിലെ നിറ സാന്നിധ്യവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ളയ്ക്ക് ദുബായിലെ സഹൃദയ കൂട്ടായ്മ സ്വീകരണം നല്‍കി.
ദേരയിലെ ബൈത്തുല്‍ ബദറില്‍ വച്ച് നടന്ന ചടങ്ങില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ല സെക്രട്ടറി സി എ ബഷീര്‍ പള്ളിക്കര ഉപഹാരം സമര്‍പ്പിച്ചു.
ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബെരിക്ക ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ സുഹൈല്‍ കോപ്പ, തല്‍ഹത്ത് തളങ്കര സംബന്ധിച്ചു.




